ന്യൂഡല്‍ഹി: 65 – മത് ദേശീയ ചലചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച മലയാള ചിത്രമായി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും തിരഞ്ഞെടുത്തു. ചിത്രത്തിലെ അഭിനയത്തിന് ഫഹദ് ഫാസില്‍ മികച്ച സഹനടനായും തിരഞ്ഞെടുക്കപ്പെട്ടു.

Thondimuthalum-driksaakshiyum-release-date

സംവിധായകന്‍ ശേഖര്‍ കപൂറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച നടനുള്ള പുരസ്‌കാരം ബംഗാളി നടന്‍ റിഥി സെന്നും നടിക്കുള്ള പുരസ്‌കാരം മോം എന്ന ചിത്രത്തിലൂടെ ശ്രീദേവിയും സ്വന്തമാക്കി.
ജയരാജ് ഭയാനകം എന്ന ചിത്രത്തിലൂടെ സംവിധായകകനുള്ള പുരസ്‌കാരം മലയാളത്തിലെത്തിച്ചു. അതേ ചിത്രത്തിലെ ‘ പോയ് മറഞ്ഞ കാലം ‘ എന്ന ഗാനം ആലപിച്ച യേശുദാസാണ് മികച്ച ഗായകന്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ തിരക്കഥയൊരുക്കിയ സജീവ് പാഴൂര്‍ തിരക്കഥക്കുള്ള പുരസ്‌കാരത്തിനര്‍ഹനായി. ആളൊരുക്കം മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

image
ദേശീയ ചലച്ചിത്ര പുരസ്‌കാരം കരസ്ഥമാക്കിയവ ;

മികച്ച സംവിധായകന്‍- ജയരാജ് (ഭയാനകം)
സാമൂഹിക പ്രസക്തിയുള്ള ചിത്രം: ആളൊരുക്കം
ദേശീയോദ്ഗ്രഥനം: ചിത്രം: ധപ്പ
മികച്ച ഗായകന്‍- കെ.ജെ. യേശുദാസ് (ഗാനം- പോയ് മറഞ്ഞ കാലം (ഭയാനകം))
സഹനടി- ദിവ്യ ദത്ത (ഇരാദാ- ഹിന്ദി)
മികച്ച നടി- ശ്രീദേവി (ചിത്രം-മോം)
നടന്‍- റിഥി സെന്‍ (നഗര്‍ കീര്‍ത്തന്‍)
സഹനടന്‍- ഫഹദ് ഫാസില്‍

മികച്ച തിരക്കഥ (ഒറിജിനല്‍)- തൊണ്ടിമുതലും ദൃക്സാക്ഷിയും (സജീവ് പാഴൂര്‍)
തിരക്കഥ (അഡാപ്റ്റഡ്)- ജയരാജ് (ചിത്രം: ഭയാനകം)
ഛായാഗ്രഹണം- ഭയാനകം
സംഗീതം- എ.ആര്‍.റഹ്മാന്‍ (കാട്രു വെളിയിടൈ)
പശ്ചാത്തല സംഗീതം- എ.ആര്‍.റഹ്മാന്‍
മികച്ച മെയ്ക് അപ് ആര്‍ടിസ്റ്റ്- രാം രജത് (നഗര്‍ കീര്‍ത്തന്‍)
കോസ്റ്റ്യൂം- ഗോവിന്ദ മണ്ഡല്‍
പ്രൊഡക്ഷന്‍ ഡിസൈന്‍- സന്തോഷ് രാജന്‍ (ടേക്ക് ഓഫ്)
എഡിറ്റിങ്- റീമ ദാസ് (വില്ലേജ് റോക്ക് സ്റ്റാര്‍)

മികച്ച ചിത്രങ്ങള്‍ ;

ഹിന്ദി – ന്യൂട്ടന്‍
തമിഴ് – ടു ലെറ്റ്
ഒറിയ – ഹലോ ആര്‍സി
ബംഗാളി – മയൂരക്ഷി
ജസാറി – സിന്‍ജാര്‍
തുളു – പഡായി
ലഡാക്കി – വോക്കിങ് വിത് ദി വിന്‍ഡ്
കന്നഡ- ഹെബ്ബട്ടു രാമക്ക
തെലുങ്ക് – ഗാസി
സ്‌പെഷല്‍ എഫക്ട്‌സ്, മികച്ച ആക്ഷന്‍ ഡയറക്ഷന്‍- ബാഹുബലി 2
മികച്ച ഷോര്‍ട് ഫിലിം (ഫിക്ഷന്‍) – മയ്യത്ത് (മറാത്തി ചിത്രം)
സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചിത്രങ്ങള്‍ – ഐ ആം ബോണി, വേല്‍ ഡണ്‍

പ്രത്യേക പരാമര്‍ശങ്ങള്‍ ;

പാര്‍വതി (ടേക്ക് ഓഫ്)
പങ്കജ് ത്രിപാഠി (ന്യൂട്ടന്‍)
മോര്‍ഖ്യ (മറാത്തി ചിത്രം)
ഹലോ ആര്‍സി (ഒഡീഷ ചിത്രം)
പ്രത്യേക ജൂറി പുരസ്‌കാരം – എ വെരി ഓള്‍ഡ് മാന്‍ വിത് ഇനോര്‍മസ് വിങ്‌സ്
എജ്യുക്കേഷനല്‍ ചിത്രം – ദി ഗേള്‍സ് വി വേര്‍ ആന്‍ഡ് ദി വിമന്‍ വി വേര്‍
നോണ്‍ ഫീച്ചര്‍ ചിത്രം – വാട്ടര്‍ ബേബി

Leave a Reply

Your email address will not be published.