പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന മന്ദാരത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. യുവ താരം ആസിഫ് അലിയാണ് നായകൻ. ട്രെയ്‌ലറിനു മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. മന്ദാരത്തിന്റെ പുതിയ വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങി.

അഞ്ച് ഗെറ്റപ്പുകളില്‍ ആസിഫ് അലി എത്തുന്ന മന്ദാരത്തില്‍ വര്‍ഷ ബൊല്ലമ്മയും അനാര്‍ക്കലിയുമാണ് നായികമാര്‍. അര്‍ജ്ജുന്‍ അശോകന്‍, ജേക്കബ് ഗ്രിഗറി, ഇന്ദ്രന്‍സ്, ഗണേഷ് കുമാര്‍, മേഘ മാത്യു എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മാജിക് മൗണ്ടെയ്ന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവും ടിനു തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നവാഗതാനായ വിജീഷ് വിജയ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഉടന്‍ തീയേറ്ററുകളിലെത്തും.

 

Leave a Reply

Your email address will not be published.