ബാങ്കുകളെ വഞ്ചിച്ചു വായ്പ്പ തട്ടിച്ച നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ. ഇന്ത്യ നീരവ് മോദിയെ വിട്ടുകിട്ടണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇന്ത്യയുടെ അഭ്യർത്ഥന മാനിച്ച് ഉടൻതന്നെ കോടതിയിൽ ഹാജരാക്കും. ഇന്നുതന്നെ വെസ്റ്റ് മിൻസ്റ്റർ കോടതിയിൽ ഹാജരാക്കും. പഞ്ചാബ് നാഷണൽ ബാങ്കിൻറെ 13,000 കോടിയുടെ വായ്പതട്ടിപ്പിൽ പ്രതിയായ നിരവ് മോദിക്ക് ലണ്ടന്‍ കോടതിയുടെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

നീരവ് മോദി വ്യാജരേഖ ഉണ്ടാക്കി മറ്റു രാജ്യങ്ങളിലേക്ക് കടക്കാനുള്ള സാധ്യതയുള്ളതിനാല്‍ അത്തരമൊരു അവസരം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കണമെന്നും സി ബി ഐ ഇന്റര്‍പോളിനോടും ബ്രിട്ടീഷ് അധികൃരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യക്ക് വിട്ടുനല്‍കണമെന്ന് കോടതി വിധിക്കുകയും ഈ ആവശ്യം ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിക്കുകയും ചെയ്താല്‍ നീരവ് മോദിയെ ഇന്ത്യക്കു കൈമാറും. കഴിഞ്ഞ ദിവസങ്ങളിൽ നിരവ് മോദി ലണ്ടനില്‍ ആഡംബരജീവിതം നയിക്കുന്നതിനെക്കുറിച്ചുള്ള പലവാർത്തകളും വന്നിരുന്നു.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

 

Leave a Reply

Your email address will not be published.