തിരഞ്ഞെടുപ്പ് പ്രചരണത്തിനു തുടക്കം കുറിക്കാൻ കോൺഗ്രസ്സ് അദ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. വായനാടിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധി നാളെ രാവിലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
രാത്രി കോഴിക്കോടെത്തുന്ന രാഹുല്‍ ഗാന്ധി നാളെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമായിരിക്കും വയനാട്ടിലേക്ക് പോവുക. പത്രികാ സമര്‍പ്പണത്തിന് എത്തുന്ന രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും ഉണ്ടാകും. ഗസ്റ്റ് ഹൗസിലാണ് താമസം.

ഇന്ന് രാത്രി ഉന്നത കോണ്‍ഗ്രസ്, യു.ഡി.എഫ്. നേതാക്കളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും. നാളെ രാവിലെ കല്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ മൈതാനത്ത് ഹെലികോപ്റ്റർ മാർഗ്ഗം ചെന്നിറങ്ങും. അതിനു ശേഷം പത്രികാ സമര്‍പ്പണത്തിനായി അവിടന്ന് റോഡ് ഷോ ആയി കളക്ടറേറ്റിലേക്ക് പോകും.

പ്രചരണത്തിന് ശക്തി പകരുന്നതിനായി വമ്പൻ റോഡ് ഷോയാണ് വായനാടിൽ ഒരുക്കിയിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കുമെന്നാണ് സൂചന.

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്താനിരിക്കെ കോഴിക്കോട് കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേരും. യോഗത്തിന് ശേഷം നേതാക്കള്‍ മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്.

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

 

 

 

Leave a Reply

Your email address will not be published.