തൃശൂരിൽ പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് തീ കൊളുത്തി കൊലപ്പെടുത്തി. എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായ ചിയാരം സ്വദേശി നീതു(22) വാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ വടക്കേക്കാട് സ്വദേശിയായ നിതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
യുവാവ് ഏറെ നാളായി പെണ്കുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. പ്രണയാഭ്യർത്ഥന നിരസിച്ചതിൻറെ പേരിലാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെയാണ് സംഭവം. നീതുവിന്റെ വീട്ടിലേക്കു വന്ന യുവാവ് നീതുവുമായി വാക്ക് തർക്കത്തിലേർപ്പെടുകയും യുവാവിന്റെ കയ്യിൽ കരുതിയ പെട്രോൾ നീതുവിന്റെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. പെൺകുട്ടിയുടെ നിലവിളികേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്. അയൽവാസികളാണ് ഓടാൻ ശ്രമിച്ച യുവാവിനെ പിടിച്ചു പോലീസിനെ ഏൽപ്പിച്ചത്.
തീയണയ്ക്കാൻ പരമാവധി ശ്രമിച്ചുവെങ്കിലും പെൺകുട്ടിയെ രക്ഷിക്കാനായില്ല. പ്രതിയെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയ ശേഷമായിരിക്കും ചോദ്യം ചെയ്യുക.
Photo Courtesy : Google/ images are subject to copyright

Leave a Reply