ചേരുവകൾ
ബീഫ് – 1/2 കിലോ
വെളുത്തുള്ളി ചതച്ചത് – 3 തുടം
ഇഞ്ചി – ഒരു കഷണം
സവാള – ഒരെണ്ണം വലുത്
കറിവേപ്പില- 2 തണ്ട്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 250 ഗ്രാം
മുളകുപൊടി – 2 ടേബിൾ സ്പൂൺ
ഇറച്ചി മസാല – ഒരു ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ഇറച്ചി നന്നായി കഴുകി വൃത്തിയാക്കി മസാലയും ഉപ്പും ഇഞ്ചിയും ചേർത്തിളക്കി കുക്കറിലിട്ട് വേവിക്കുക. ചൂടാറിയ ശേഷം വെന്ത ഇറച്ചി മിക്സിയിലിട്ട് ചെറുതായൊന്ന് ചതച്ചെടുക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി , സവാള, ഇവ ചേർത്ത് മൂപ്പിക്കുക. മൂത്തുവരുമ്പോൾ കറിവേപ്പിലയും ചതച്ച ഇറച്ചിയും ചേർക്കുക . ഇതിലേക്ക് മുളകുപൊടിയും ചേർത്ത് മൊരിയിച്ചെടുക്കാം.
Photo Courtesy : Google/ images are subject to copyright

Leave a Reply