ഇതാദ്യമായാണ് ഒരു കോൺഗ്രസിതര പാർട്ടി രാജ്യത്ത് തുടർച്ചയായ രണ്ടാം വട്ടവും അധികാരത്തിലെത്തുന്നത്. മുന്നൂറിലധികം സീറ്റുകൾ പിടിച്ച് നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിൽ ബിജെപി വീണ്ടും അധികാരത്തിലേക്ക്. അഞ്ചു വർഷത്തെ ഭരണത്തിന് ശേഷമാണ് ബിജെപി 349 സീറ്റുകളുടെ വൻ ഭൂരിപക്ഷത്തോടെ രണ്ടാം തവണയും അധികാരത്തിലെത്തുന്നത്.

ബി.ജെ.പി.യുടെ അധികാരത്തുടർച്ച രാഷ്ട്രീയത്തിലും ഭരണത്തിലും മറ്റു പാർട്ടികളിലും വലിയ മാറ്റങ്ങൾക്കു കാരണമാകും. ബിജെപി ഒറ്റയ്ക്ക് 303 സീറ്റുകൾ വിജയിച്ചപ്പോൾ ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി 349 സീറ്റുകളാണ് വിജയിച്ചത്.

ബംഗാൾ, ഒഡിഷ, യുപി, ഡൽഹി എന്നിവിടങ്ങളിൽ ബി.ജെ.പി. ശക്തമായ മുന്നേറ്റമുണ്ടാക്കി. പശ്ചിമ, ഉത്തരേന്ത്യയിൽ ആധിപത്യം നിലനിർത്താനും കിഴക്കൻ മേഖലളിൽ പുതുതായി കടന്നുകയറാനും ഇത്തവണ ബി.ജെി.പിക്കു സാധിച്ചു.

സീറ്റുകളുടെ എണ്ണത്തിലുള്ള കുറവുമൂലം ഇത്തവണയും കോൺഗ്രസിന് ലോക്സഭയിൽ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കില്ല. കേരളത്തിൽ ഇരുപതിൽ പത്തൊൻപത് സീറ്റുകളിൽ യുഡിഎഫ് വിജയിച്ചുവെങ്കിലും ദേശീയതലത്തിൽ കോൺഗ്രസിന് ഇത്തവണ ആധിപത്യം നിലനിർത്താൻ കഴിഞ്ഞില്ല.

എന്നാൽ ഇത്തവണ രാജസ്ഥാൻ, മധ്യപ്രദേശ്, ഛതീസ്ഗഢ് എന്നിവിടങ്ങളിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച പ്രകടനം നടത്തിയ സംസ്ഥാനങ്ങളാണ് ഇവ.

ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ബിജെപി തൂത്തുവാരിയെങ്കിലും കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റിലും ലീഡ് നേടാനായില്ല.

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

Leave a Reply

Your email address will not be published.