കേരളത്തെ ആകെ ഭീതിയിലാഴ്ത്തിയ നിപാ വൈറസിൻെറ ഉറവിടം കണ്ടെത്തുതിനായി കഴിഞ്ഞ ദിവസം ശേഖരിച്ച വവ്വാലുകളിൽ നിന്നും ഒൻപതെണ്ണത്തിനെ പൂനെയിലേക്കയച്ചു.

തുരുത്തിപ്പുറം, വാവക്കാട് പ്രദേശങ്ങളില്‍ നിന്നും പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥര്‍ വല വെച്ച്‌ 31 പഴംതീനി വവ്വാലുകളെയാണ് കഴിഞ്ഞ ദിവസം പിടിച്ചത്.

അതിൽനിന്നും ഒൻപതെണ്ണത്തിനെയാണ് വിമാനമാർഗം പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചത്. വൈറോളജിലാബിലെ പരിശോധനയ്ക്കു ശേഷം മാത്രമേ വവ്വാലുകളില്‍ നിപ്പ വൈറസ് ഉണ്ടോയെന്ന് സ്ഥിരീകരിക്കാനാകു.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.