അഞ്ചാമത് ലോക യോഗദിനാചരണ പരിപാടികൾക്ക് പ്രധാനമന്ത്രി റാഞ്ചിയിലെ പ്രഭാത് താര മൈതാനത്ത് തുടക്കം കുറിച്ചു. ലോക യോഗാദിനാചരണത്തിൻെറ ഭാഗമായി രാജ്യമൊട്ടാകെ ഇന്ന് യോഗാദിനം ആചാരിക്കുകയാണ്. അതിർത്തിപ്രദേശങ്ങളിലും യോഗദിനാചരണത്തിൻെറ ഭാഗമായി സൈനികരും യോഗ അഭ്യസിച്ചു.
ജാർഖണ്ഡിലെ റാഞ്ചിയിലായിരുന്നു പ്രധാനമന്ത്രിയുടെ യോഗാപ്രകടനം. 40,000 പ്പേരാണ് ഈ പരിപാടിയിൽ പങ്കെടുത്തത്. യോഗ ആഗോള വെല്ലുവിളികള്ക്ക് പരിഹാരമാണെന്നും ഇത് പാവപ്പെട്ടവരിലേക്കും ആദിവാസി വിഭാഗങ്ങളിൽപ്പെട്ടവരുടെ ഇടയിലേക്ക് എത്തിക്കാനുള്ള ശ്രമം കേന്ദ്രസർക്കാർ ആവിഷ്ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗ ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം വിപലുമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ന്യൂഡല്ഹിയിലെ ചെങ്കോട്ടയില് സംഘടിപ്പിച്ച പരിപാടിക്ക് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും കേന്ദ്രമന്ത്രി നിതിന് ഗഡ്കരിയും നേതൃത്വം നല്കി. ആഭ്യന്തര മന്ത്രി അമിത് ഷാ ഹരിയാനയിലെ റോഹ്ത്തത്തിൽ യോഗാഭ്യാസം നടത്തി.
യോഗാചരണത്തിൻെറ ഭാഗമായി തിരുവനന്തപുരം സെന്ട്രല് സ്റ്റേഡിയത്തില് നടക്കുന്ന യോഗദിന പരിപാടിയില് മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്തു. യോഗ സംസ്ഥാന വ്യാപകമായി നടപ്പാക്കും. ജീവിതശൈലി രോഗങ്ങള് തരണം ചെയ്യാന് യോഗയിലൂടെ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Photo Courtesy : Google/ images are subject to copyright

Leave a Reply