പാലാരിവട്ടത്തെ മേൽപ്പാലം ബലക്ഷയത്തെ തുടർന്ന് പുതുക്കിപ്പണിയുന്നതിന് ഇനി സർക്കാർ കാശുമുടക്കില്ല. പാലം പുതുക്കിപ്പണിയാന് 18 കോടി രൂപയാണ് ചിലവുവരുന്നത് അത് പാലത്തിൻെറ നിര്മാതാക്കളായ ആര്ഡിഎസ് പ്രോജക്ടില്നിന്ന് ഈടാക്കാനാണ് സർക്കാറിൻെറ തീരുമാനം.
പാലാരിവട്ടം മേല്പാലത്തിന്റെ നിര്മാണ കരാറില് പാലത്തിനുണ്ടാകുന്ന കേടുപാടുകള് ഏജന്സി സ്വയം തീര്ക്കുകയോ അല്ലെങ്കിൽ സര്ക്കാര് മറ്റാരെയെങ്കിലും നിയോഗിച്ചു പണി നടത്തിയാല് അതിന് ആവശ്യമായ തുക നല്കുകയോ വേണമെന്ന് വ്യവസ്ഥയുണ്ട്. ഇത് കണക്കിലെടുത്താണ് ഇങ്ങനെയൊരു നടപടി.
ഇ.ശ്രീധരന് തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം 18 കോടിയാണു പാലാരിവട്ടം മേൽപ്പാലത്തിൻെറ തകരാറുകള് പരിഹരിക്കാനുള്ള ചെലവ്. ഈ തുകയാണ് നിര്മാതാക്കളായ ആര്ഡിഎസ് പ്രോജക്ടില്നിന്ന് ഈടാക്കാൻ സർക്കാർ തീരുമാനിച്ചത്.
പാലാരിവട്ടത്തെ മേൽപ്പാലത്തിൻെറ പുതുക്കിപ്പണിയൽ ഊരാളുങ്കല് സൊസൈറ്റിയെ ഏല്പിക്കാനും സര്ക്കാര് തീരുമാനിച്ചു. സംസ്ഥാന സര്ക്കാര് പദ്ധതികളുടെ നിര്മാണങ്ങളിൽ നിന്നും ആര്ഡിഎസിനു മരാമത്ത് വകുപ്പ് വിലക്കേര്പ്പെടുത്തുമെന്നും സൂചനയുണ്ട്.
പുനർനിർമാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് സർക്കാറിൻെറ തീരുമാനം. അടുത്തമാസം മുതൽ നിർമാണം ആരംഭിക്കും. ചെന്നൈ ഐഐടിയിലെ വിദഗ്ധരുടെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണു പാലം പുതുക്കിപ്പണിയാന് സര്ക്കാര് തീരുമാനിച്ചത്.
Photo Courtesy : Google/ images are subject to copyright

Leave a Reply