ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം. പാകിസ്താന്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ നാല് ഭീകരര്‍ രാജ്യതലസ്ഥാനത്ത് എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രത.

ഡൽഹിയിൽ എല്ലായിടത്തും വൻ  തിരച്ചിലായിരുന്നു. തിരച്ചിലിൽ സംശയാസ്പദമായ രണ്ടുപ്പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്‌. ഡല്‍ഹിക്കു പുറമേ ജനവാസമേറിയ അയല്‍ നഗരങ്ങളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശക്തിയേറിയ ആയുധങ്ങളുമായാണ് ഭീകരർ എത്തിയതെന്നാണ് റിപ്പോര്‍ട്ട്.

സുരക്ഷാ ഭീഷണിയേത്തുടര്‍ന്ന് രാവിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ പ്രത്യേക ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. ജമ്മു കാശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെയാണ് പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവര്‍ക്ക് നേരെ ഭീകരർ ആക്രമണം നടത്താന്‍ തയ്യാറെടുക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു.

ഭീഷണിയേ തുടര്‍ന്ന് രാജ്യത്തെ 30 പ്രധാന നഗരങ്ങള്‍ക്കും വ്യോമസേനക്കും കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ വ്യോമസേനാ താവളങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.