പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ അസമില് പ്രതിഷേധം തുടരുന്നു. ബന്ദിന് സമാനമായ അവസ്ഥയാണിപ്പോൾ അസമിൽ. സൈന്യം ഫ്ലാഗ് മാര്ച്ച് നടത്തി. കൂടുതല് സൈന്യത്തെ അസമിൽ വിന്യസിക്കും. കൊല്ക്കത്ത-അസം, ദിബ്രുഗഡ് എന്നിവിടങ്ങളിലേക്കുള്ള വിമാന സര്വീസുകളും , അസമില് 21 പാസഞ്ചര് ട്രെയിനുകളും റദ്ദാക്കി.
ദിബ്രുഗഡിലും തെസ്പൂരിലും പാര്ട്ടി ഓഫീസുകള് ആക്രമിച്ചെന്ന് ബിജെപി ആരോപിച്ചു. ദിബ്രുഗഡിലേക്കുള്ള വിമാനസര്വീസുകള് റദ്ദാക്കി. ഗുവാഹത്തിയില് അനശ്ചിതകാലത്തേക്ക് കര്ഫ്യൂ ഏര്പ്പെടുത്തി. ആസാമിലെ നാലിടങ്ങളില് സൈന്യത്തെ വിന്യസിച്ചു. ടിന്സുകിയ, ദിബ്രുഗഡ്, ജോര്ഹാത് ജില്ലകളിലും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
അസമില് മുഖ്യമന്ത്രിയുെട വസതിക്കുനേരെ രാത്രി കല്ലേറുണ്ടായി. ഇതിനെ തുടര്ന്ന് ദിബ്രുഗഡിലേക്കും നിരോധനാജ്ഞ നീട്ടി. പൗരത്വബില്ലിനെതിരെ അസമില് ആയിരങ്ങളാണ്. 10 ജില്ലകളിലെ ഇന്റര്നെറ്റ് മൊബൈല് സര്വീസുകള് റദ്ദാക്കിയിട്ടുണ്ട്.
അതേസമയം പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലീം ലീഗ് ഇന്ന് സുപ്രീം കോടതിയെ സമീപിച്ചു. മറ്റ് പ്രതിപക്ഷ പാര്ട്ടികളും സുപ്രീം കോടതിയെ സമീപിക്കുമെന്ന് റിപ്പോര്ട്ടുകളുണ്ട്. ഇന്നലെയാണ് പൗരത്വ (ഭേദഗതി) ബില് രാജ്യസഭ പാസാക്കിയത്. 105നെതിരെ 125 വോട്ടുകള്ക്കായിരുന്നു ബില് പാസ്സായത്.
Photo Courtesy : Google/ images are subject to copyright

Leave a Reply