തമിഴ് നടന്‍ വിജയിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്തു. ക​ട​ലൂ​രി​ലെ സി​നി​മാ സെ​റ്റി​ല്‍ നി​ന്നാ​ണ് വി​ജ​യ്‌​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. താരത്തെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

എ.ജി.എസ് കമ്ബനിയുമായി നടത്തിയ പണമിടപാടുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. ബി​ഗി​ല്‍ സി​നി​മ‍​യു​ടെ നി​ര്‍​മാ​താ​ക്ക​ളാ​ണ് “എ​ജി​എ​സ്’ ക​മ്ബ​നി. ‘മാസ്റ്റര്‍’ എന്ന് പേരിട്ട സിനിമയുടെ ഷൂട്ടിംഗ് സൈറ്റില്‍ വച്ചാണ് സംഭവം നടന്നത്.

ഷൂട്ടിങ്ങിനിടെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കു​റ​ച്ച്‌ സം​സാ​രി​ക്കാ​നു​ണ്ടെ​ന്നു പ​റ​ഞ്ഞ് സെ​റ്റി​ല്‍ നി​ന്ന് അ​ദ്ദേ​ഹ​ത്തെ മാ​റ്റി​യ ശേ​ഷ​മാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഷൂട്ടിംഗ് സെറ്റില്‍ വച്ചുതന്നെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

                                                                                           

 

 

 

 

 

 

            

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.