നിര്‍ഭയ കേസില്‍ ഡല്‍ഹി വിചാരണക്കോടതി പുതിയ മരണവാറന്‍റ് പുറപ്പെടുവിച്ചു. മാര്‍ച്ച്‌ 20ന് രാവിലെ 5.30ന് നാലുപ്രതികളേയും തൂക്കിലേറ്റണം. എല്ലാ പ്രതികളുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിനാല്‍ വധശിക്ഷ നടപ്പാക്കുന്നതിന് ഇനി നിയമതടസ്സമൊന്നുമില്ല. ഈ സാഹചര്യത്തിലാണ് പുതിയ വാറന്റ് പുറപ്പെടുവിച്ചത്.

നേരത്തെ മൂന്നു തവണ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും ഓരോരുത്തരായി ഹര്‍ജികളുമായി കോടതിയെയും ദയാഹര്‍ജിയുമായി രാഷ്ട്രപതിയെയും സമീപിച്ചതിനാല്‍ നടപ്പാക്കാനായിരുന്നില്ല. എന്നാൽ ഇന്നലെ കേസിലെ പ്രതികളിലൊരാളായ പവന്‍ ഗുപ്തയുടെ ദയാഹര്‍ജിയും രാഷ്ട്രപതി തള്ളിയിരുന്നു. ഇതോടെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള എല്ലാ നിയമതടസ്സങ്ങളും മാറി.

2012 ഡിസംബര്‍ 23നാണ് രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ സംഭവം നടന്നത്. പ്രതികള്‍ എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഇന്ന് പുറപ്പെടുവിച്ച മരണവാറന്‍റ് അന്തിമമായിരിക്കും.

 

 

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.