പ്രളയത്തിൽ മുങ്ങിയ കൊച്ചി രാജ്യാന്തര വിമാനത്താവളം മുൻപ്രഖ്യാപിച്ച പ്രകാരം 26 നു തന്നെ പ്രവർത്തന സജ്ജമാക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നു സിയാൽ അധികൃതർ. ടെർമിനൽ ശുചീകരണ ജോലികളാണ്
ഇപ്പോൾ പുരോഗമിക്കുന്നത്. റൺവേ, ടാക്സി വേ, പാർക്കിങ് ബേകൾ.എന്നിവിടങ്ങളിൽ നിന്നെല്ലാം വെള്ളം ഇറങ്ങിക്കഴിഞ്ഞു.റൺവേയിലെ അറ്റകുറ്റപ്പണികൾ രണ്ടു ദിവസത്തിനകം പൂർത്തിയാക്കും.പൂർണ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി റൺവേയിലെ മുഴുവൻ ലൈറ്റുകളും അഴിച്ചു പരിശോധിക്കും.ഏകദേശം 2600 മീറ്റർ മതിലാണു പ്രളയത്തിൽ തകർന്നത്. പുനർനിർമാണം ആരംഭിച്ചു കഴിഞ്ഞതായും സിയാൽ അറിയിച്ചു…
Photo Courtesy : Google/ images are subject to copyright


Leave a Reply