സാജിന്റെ “സിംഗിൾ ലേഡി ട്രാവലിംഗ് ” സ്‌കീമിനെക്കുറിച്ച് പറയാമോ?

പല ഫ്‌ളൈറ്റുകളും കൊച്ചിയിൽ രാത്രിസമയങ്ങളിലാണ് ഇറങ്ങുന്നത് . ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന  സ്ത്രീകൾ ഈ അസമയങ്ങളിൽ ഹോട്ടലുകളിൽ ചെക്ക് ഇൻ ചെയ്യേണ്ടി വരുന്നു . അത്തരം സ്ത്രീകൾ ഞങ്ങളുടെ ഹോട്ടലിൽ എത്തിയാൽ അവർക്ക് അങ്ങേയറ്റം സുരക്ഷിത്വം അനുഭവപ്പെടും. കാരണം ഇവിടെ സ്ത്രീജീവനക്കാർ തന്നെയാണ് അവരെ വരവേൽക്കുന്നതും അവർക്ക് വേണ്ട കാര്യങ്ങളെല്ലാം ചെയ്തുകൊടുക്കുന്നതും.

ഞങ്ങളുടെ സ്റ്റാഫുകളിൽ 50 ശതമാനവും സ്ത്രീകളാണ്. ഞങ്ങളുടെ അതിഥികളായാലും  സ്റ്റാഫായാലും ഞങ്ങൾ അവർക്ക് സുരക്ഷ വാഗ്ദാനം ചെയ്യുന്നു . ഞങ്ങളുടെ ഹോട്ടലുകളിൽ സെക്യൂരിറ്റി ജോലിക്ക് പോലും സ്ത്രീകൾ ഉണ്ട്. അധികം സ്ത്രീകളും അത് സൗകര്യമായി കരുതുന്നു . രാത്രികാലങ്ങളിൽ  ഞങ്ങളുടെ ഹോട്ടലുകളിൽ ജോലി ചെയ്യുന്നത് സേഫ് ആയി അവർക്ക് അനുഭവപ്പെടുന്നു . സ്ത്രീകളുടെ ശാക്തീകരണം സാജ് ഗ്രൂപ്പിന്റെ ലക്ഷ്യമാണ്. സ്ത്രീകൾക്ക് പുതിയ സ്‌കില്ലുകൾ ഞങ്ങൾ പഠിപ്പിക്കുന്നു . സാധാരണ സ്ത്രീകൾക്ക് ഇത് മൂലം നല്ല വരുമാനം നേടാനാവുന്നുണ്ട്.

സാജ് ഹോട്ടൽസ് ഗുണനിലവാരത്തിനും രുചികരമായ ഭക്ഷ്യവിഭവങ്ങൾക്കും പേര് കേട്ടതാണ്. അതേക്കുറിച്ച്  വിശദമാക്കാമോ? 

കസ്റ്റമർക്ക് സുരക്ഷിതമായ ഭക്ഷണം നൽകുന്ന  കാര്യത്തിൽ സാജിന് നിർബന്ധമുണ്ട്. ഫുഡ് സേഫ്റ്റിയെക്കുറിച്ച് പരിശീലനം നൽകുന്ന  ഒരാളാണ് ഞാൻ. കാറ്ററിംഗ് ബിസിനസ് കാലം മുതലേ ഗുണനിലവാരവും സുരക്ഷിതമായ ഭക്ഷണവും നൽകുക എന്ന  നയം ആത്മാർത്ഥമായി പിന്തുടരുകയാണ് ഞങ്ങൾ. ഭക്ഷണത്തിനുള്ള അസംസ്‌കൃത വിഭവങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ ഞങ്ങൾ അതീവ ശ്രദ്ധ നൽകുന്നു . അതുപോലെ ഭക്ഷണം  തയ്യാറക്കുന്ന  സ്റ്റാഫുകളുടെ വൃത്തിയിലും അസംസ്‌കൃതവസ്തുക്കൾ സൂക്ഷിക്കുന്നതിലും ഞങ്ങൾ ജാഗ്രത പുലർത്തുന്നു . അതുപോലെ   വിളമ്പുന്ന  വിഭവത്തിന്റെ രുചി ,ഗുണനിലവാരം,  സേഫ്റ്റി എന്നിങ്ങനെ പല ഘടകങ്ങളിലും ശ്രദ്ധപതിപ്പിക്കേണ്ടതുണ്ട്. എല്ലാ തരം രുചിവിഭവങ്ങളും നൽകുന്നുണ്ടെങ്കിലും പ്രാദേശിക രുചികളോടാണ് കൂടുതൽ താൽപര്യം. ഞങ്ങൾക്ക് ഒരു സ്‌പെഷ്യൽ സീഫുഡ് റെസ്റ്റോറന്റുമുണ്ട് . അവിടെ സവിശേഷമായ പ്രാദേശിക ഭക്ഷ്യവിഭവങ്ങളാണ് നൽകുന്നത്.

എന്താണ് അടുത്ത  ലക്ഷ്യം?

സാജ് എന്ന  ബ്രാന്റിനെ കൂടുതൽ ജനപ്രിയമാക്കാനും ആഗോള തലത്തിൽ അംഗീകാരമുള്ള ബ്രാന്റാക്കിമാറ്റാനും ഞാൻ ആഗ്രഹിക്കുന്നു .

സാജ് സ്പായുടെ സവിശേഷതകൾ  എന്തൊക്കെയാണ് ?

സാജ് എർത്ത് റിസോർട്ട്  എന്നത് എല്ലാ തരത്തിൽപ്പെട്ട  യാത്രക്കാർക്കും അവരുടെ എല്ലാതരം ആവശ്യങ്ങൾക്കും ഒരൊറ്റ കുടക്കീഴിൽ പരിഹാരം നൽകുന്ന  ഇടമാണ്. ടൂറിസ്റ്റുകളും ബിസിനസ്‌കാരും റിലാക്‌സ് ചെയ്യാനും കൂടുതൽ ഫ്രഷ് ആവാനും ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നു . മാര്യേജ് പോലുള്ള  ചടങ്ങുകൾക്ക് പങ്കെടുക്കുന്നതിന് അതിഥികൾക്ക് താമസിക്കുവാൻ   സൗകര്യപ്രദമാണ്  ഇവിടം . ഇവിടെ ബ്യൂട്ടി  സലൂണുണ്ട്, പരിചയസമ്പരായ ബ്യൂട്ടിഷ്യന്മാരും ഹെയർ ഡ്രസ്സർമാരും ഉണ്ട്.

താങ്കളുടെ ജീവിതത്തിലെ വലിയ പ്രചോദനമായ  ഭർത്താവ് സാജൻ വർഗീസ്സിനെ കുറിച്ച് ചുരുങ്ങിയവാക്കുകളിൽ പറയുകയാണെങ്കിൽ ?

നല്ല കാഴ്ചപ്പാടും ഉൾക്കാഴ്ചയും ഉള്ള വ്യക്തിയാണ് അദ്ദേഹം. വാസ്തവത്തിൽ അദ്ദേഹമാണ് എന്റെ വഴികാട്ടി . എന്തിനെക്കുറിച്ചെങ്കിലും ഒരു തീരുമാനമെടുക്കും മുമ്പ് അതേക്കുറിച്ച് ആഴത്തിൽ പഠിക്കുന്ന  രീതിയാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തി്‌ന്റെ ആ ഗുണം ഞാൻ അനുകരിക്കാൻ ശ്രമിക്കുന്നു . അദ്ദേഹം ഒരു സവിശേഷ വ്യക്തിയാണ്. ആൾക്കൂട്ടത്തിൽ നിന്നും  വേറിട്ട്  നിൽക്കുന്ന  വ്യക്തി. സംസാരിക്കുന്നതിനും പെരുമാറുന്നതിലും എല്ലാം അങ്ങിനെ തന്നെ  അതുകാരണമാകാം ഞാനും ചെയ്യുന്നതിലെല്ലാം എന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ഇഷ്ടപ്പെടുന്നു .

താങ്കൾ ഒരു എഴുത്തുകാരി കൂടിയാണെ് അറിയാം. എങ്ങിനെയാണ് എഴുത്തിലേക്ക് എത്തിച്ചേന്നർത്?

ഞാൻ എഴുതാറുണ്ട്. കാറ്ററിംഗ് ബിസിനസ് മേഖല വിടുന്നതുവരെ ഞാൻ നിരന്തരം യൂറോപ്പ് കേന്ദ്രമായുള്ള ഒരു പബ്ലിക്കേഷനിൽ കോളം എഴുതുമായിരുന്നു . സാജ് ഫ്‌ളൈറ്റ് സർവ്വീസസ് മെർകുറി (സിൽവർ) അവാർഡ് നേടിയതിന് ശേഷം കോളം വീണ്ടും എഴുതണമൊവശ്യപ്പെട്ട്  അവർ എന്നെ സമീപിച്ചു. ഇന്ത്യയെപ്പറ്റി എഴുതാൻ ഒരു യൂറോപ്പ് കേന്ദ്രമായുള്ള മാഗസിൻ  എന്നെ   സമീപിച്ചത് ഒരു അംഗീകാരമായി കരുതുന്നു . അത് ഒരു വലിയ അംഗീകാരമാണ്.

നിങ്ങളുടെ പുതിയ പദ്ധതിയെക്കുറിച്ച് ഏതാനും വാക്കുകൾ പറയാമോ?

ഇപ്പോൾ ഹോട്ടൽ ബിസിനസ്സിൽ നാല് മേഖലകളാണുള്ളത്. സാജ് എർത്ത് റിസോർട്ട് (കൊച്ചിൻ), സാജ് വാഗമൺ ഹൈഡൗൺ  (വാഗമ), സാജ് ജംഗിൾ വില്ലേജ് (തേക്കടി), സാജ് ലൂസിയ (ട്രിവാൻഡ്രം). കുമരകം, മാരാരി, ആലപ്പുഴ എന്നിവിടങ്ങളിൽ പുതിയ പദ്ധതികളുണ്ട്. ഇൻക്രെഡിബിൾ കേരള ടൂർസ് എന്ന ബാനറിൽ ഒരു ടൂർ ഓപ്പറേഷൻ തുടങ്ങാൻ പോവുകയാണ്. കേരളത്തിലേക്ക് വരുന്നതും കേരളത്തിൽ നിന്ന്  പോകുന്നതുമായ ടൂറിസ്റ്റുകളെ ലക്ഷ്യം വച്ചുള്ളതാണ് ഈ പദ്ധതികൾ.

ഒരു പാട് പേർക്ക് ആശയങ്ങളുണ്ടായിരിക്കാം. പക്ഷെ അത് അപ്പോൾ തന്നെ  നടപ്പാക്കുന്നവർ വളരെ ചുരുക്കം പേരാണ്. നാളെയോ അടുത്തയാഴ്ചയോ അല്ല. ഇന്ന്  തന്നെ  അത് നടപ്പാക്കുക. ശരിയായ സംരംഭകൻ സ്വപ്‌നം കാണുന്ന  വ്യക്തിയല്ല, നടപ്പാക്കുന്ന  വ്യക്തിയാണ്. – നോളൻ ബുഷ്‌നെൽ

Leave a Reply

Your email address will not be published.