തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന വാര്‍ത്തയുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരുമ്പോള്‍ ഉമ്മന്‍ചാണ്ടിയെ കുരിശിലേറ്റാനാണ് എ.കെ ആന്റണിയുടെ നീക്കം. ചാരക്കേസ് വിവാദത്തെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവക്കേണ്ടി വന്ന കെ.കരുണാകരന് പകരക്കാരനായെത്താന്‍ കേരളത്തിലെത്തിയ ആന്റണിയുടെ ഇപ്പോഴത്തെ കളി എം.എം ഹസ്സനെ മുന്‍നിര്‍ത്തിയാണ്.
ആന്റണിയുടെ ആദര്‍ശ ധീരതക്ക് ചാരക്കേസ് കളങ്കം ചാര്‍ത്തിയേക്കുമോയെന്ന ആശങ്കയാണ് ഉമ്മന്‍ ചാണ്ടിയെ ക്രൂശിലേറ്റാനുള്ള നീക്കത്തിനു പിന്നിലെന്നാണ് ഇപ്പോള്‍ വ്യാപിക്കുന്ന വാര്‍ത്തകള്‍. അതിനുവേണ്ടിയാണ് തന്നോട് ഏറ്റവും കൂറുപുലര്‍ത്തുന്ന എം.എം ഹസ്സനെ തന്നെ കൂട്ടുപിടിച്ചിരിക്കുന്നത്. ഇപ്പോള്‍ ഹസ്സന്‍ കെ.പി.സി.സി പ്രസിഡന്റ് ആയതുപോലും ആന്റണി മുന്‍കൈ എടുത്തതുകൊണ്ടാണെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഹസ്സനെ മുന്‍നിര്‍ത്തി ചാരക്കേസ് വിവാദത്തില്‍ നിരപരാധി ചമയാനുള്ള നീക്കമാണ് ആന്റണി നടത്തുന്നത്.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.