ചെന്നൈ : മലയാളത്തിനു പുറമേ തമിഴ്,തെലുങ്ക്,ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിലായി നൂറ്റന്പതിലേറെ ചിത്രങ്ങള് പ്രക്ഷകര്ക്ക് സമ്മാനിച്ച പ്രിയ സംവിധായകന് ഐ.വി.ശശി അന്തരിച്ചു. കാന്സര് ബാധിതനായിരുന്നു അദ്ദേഹം. കുടുംബത്തോടൊപ്പം ചെന്നൈയില് തന്നെയായിരുന്നു താമസം. മലയാളത്തില് ഏറ്റവുമധികം ചിത്രങ്ങള് സംവിധാനം ചെയ്ത സംവിധായകരില് ഒരാളാണ് അദ്ദേഹം.
1968ല് എ.വി. രാജിന്റെ കളിയല്ല കല്ല്യാണം എന്ന സിനിമയില് കലാസംവിധായകനായാണ് തുടക്കം. വാണിജ്യ സിനിമകളില് പുതുവഴി തെളിയിച്ച ഇദ്ദേഹം നടന്മാരെ സൂപ്പര് താരങ്ങളാക്കുന്നതില് മുഖ്യപങ്ക് വഹിച്ച സംവിധായകനാണ്. ഉത്സവം ആണ് ആദ്യ സിനിമ. അവളുടെ രാവുകളിലൂടെ മലയാളത്തിലെ വിലയേറിയ സംവിധായകനായി. ചരിത്ര വിജയം നേടിയ അവളുടെ രാവുകള് എന്ന സിനിമയിലൂടെയാണ് ജീവിത പങ്കാളിയായ സീമയെ കണ്ടുമുട്ടുന്നത്. 1982ല് ദേശീയ അവാര്ഡ്, സംസ്ഥാന അവാര്ഡുകള്, 2015ല് ജെ.സി.ഡാനിയേല് പുരസ്കാരം എന്നിവക്ക് അര്ഹനായി.
Photo Courtesy : Google/ images are subject to copyright

Leave a Reply