ദില്ലി: ഇന്ന് ഹാദിയ സുപ്രീം കോടതിയില് ഹാജരാകും. ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിന് ജഹാന് സമര്പ്പിച്ച ഹര്ജിയിന്മേലാണ് ഡോ.ഹാദിയ ഹാജരാവുക. വൈകുന്നേരം മൂന്ന് മണിക്ക് മുന്പ് ഹാദിയയെ ഹാജരാക്കാനാണ് പിതാവ് അശോകനോട് സുപ്രീം കോടതി നിര്ദേശിച്ചിരുന്നത്. കോടതി ആദ്യം പരിഗണിക്കുക ഹാദിയയുടെ പിതാവ് അശോകന്റെ മൊഴി രേഖപ്പെടുത്തണമെന്ന അപേക്ഷയാണ്. അതിനുശേഷം ഷെഫിന് ജഹാന്റെ ഹര്ജിയില് വാദം കേള്ക്കും. മതം മാറിയതും വിവാഹം ചെയ്തതും സ്വന്തം ഇഷ്ടപ്രകാരമാണെന്ന വാദം കണക്കിലെടുക്കരുതെന്ന് വ്യക്തമാക്കിയാണ് എന്ഐഎ നല്കിയ റിപ്പോര്ട്ട്.
എന്നാല് തനിക്ക് ഷെഫിനോടൊപ്പം പോകണമെന്നും മതം മാറിയത് ആരും നിര്ബന്ധിച്ചിട്ടല്ലെന്നും ഹാദിയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഹാദിയയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില് എന്ഐഎ അന്വേഷണത്തിന് പ്രസക്തിയില്ലെന്നാണ് ഷെഫിന്റെ വാദം.
Photo Courtesy : Google/ images are subject to copyright

Leave a Reply