കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില് നടന് ദിലീപിനെ പ്രതിയാക്കികൊണ്ട് അന്വോഷണസംഘം സമര്പ്പിച്ച കുറ്റപത്രം കോടതി സ്വീകരിച്ചു. സൂക്ഷ്മ പരിശോധന പൂര്ത്തിയാക്കി സാങ്കേതിക പിഴവുകള് പരിഹരിച്ചാണ് കുറ്റപത്രം സ്വീകരിച്ചിട്ടുള്ളത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് കുറ്റപത്രം സ്വീകരിച്ചത്.
കേസില് ഉള്പ്പെട്ട പന്ത്രണ്ട് പ്രതികളില് രണ്ട് പേര് മാപ്പ് സാക്ഷികളായിട്ടുണ്ട്. ബാക്കിയുള്ള പത്ത് പ്രതികള്ക്ക് സമന്സ് അയക്കുകയും ചെയ്യും. കേസ് സെഷന്സ് കോടതിയിലേക്ക് മാറ്റലാണ് അടുത്ത നടപടി. കേസിലെ അനുബന്ധ കുറ്റപത്രമാണ് ഇപ്പോള് സ്വീകരിച്ചിരിക്കുന്നത്. ദിലീപിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കുറ്റപത്രത്തില് ഉള്ളത്. നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചനക്ക് പിന്നില് ദിലീപാണെന്നും നടിയോട് ദിലീപിന് പകയുണ്ടായിരുന്നു എന്നുമാണ് കുറ്റപത്രത്തില് പറയുന്നത്. ആയിരത്തി അഞ്ഞൂറിലധികം പേജുകളുള്ള കുറ്റപത്രത്തില് മുന്നൂറിലധികം സാക്ഷികളേയും 450 ലധികം തെളിവുകളും പോലീസ് ഉള്പ്പെടുത്തിയിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright

Leave a Reply