കൊല്ക്കത്ത: കോടതിയലക്ഷ്യ കേസില് ശിക്ഷിക്കപ്പെട്ട മുന് ജഡ്ജി സി.എസ് കര്ണന് ജയില് മോചിതനായി. കൊല്ക്കത്ത ഹൈക്കോടതി മുന് ജഡ്ജിയാണ് സി.എസ് കര്ണന്. ജയില് മോചിതനായതിനു ശേഷം സ്വകാര്യ വിമാനത്തിലാണ് അദ്ദേഹം ചെന്നൈയിലെത്തിയത്.
ജയിലില് നിന്നിറങ്ങി മൂന്നാഴ്ചക്ക് ശേഷമാണ് അദ്ദേഹം നാട്ടിലെത്തുന്നത്. സുപ്രീം കോടതി കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചതിനെ തുടര്ന്ന് ഇക്കഴിഞ്ഞ മേയില് കര്ണന് ഒളിവില് പോവുകയായിരുന്നു. പിന്നീട് ഒരു മാസം കഴിഞ്ഞ് ജൂണ് 20ന് കോയമ്പത്തൂരില് പോലീസ് അറസ്റ്റ് ചെയ്തു. തുടര്ന്നാണ് കൊല്ക്കത്ത പ്രസിഡന്സി ജയിലിലയച്ചത്.
Photo Courtesy : Google/ images are subject to copyright

Leave a Reply