കാസര്‍ഗോഡ്: വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വേണ്ടിയാണെന്ന പി.ജയരാജന്റെ വെളിപ്പെടുത്തല്‍ ഉത്കണ്ഠാജനകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
‘സ്റ്റുഡന്റ് ഫെഡറേഷന്റെ അന്നത്തെ താലൂക്ക് സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു പത്തുമിനിറ്റിനു ശേഷമാണു വാടിക്കല്‍ രാമകൃഷ്ണന്‍ കൊല്ലപ്പെട്ടത്. ഇതൊക്കെ വരമ്പത്തെ കൂലിയാണ് ‘ എന്നാണ് പി.ജയരാജന്‍ വെളിപ്പെടുത്തിയത്.
പരസ്യമായ ഈ വെളിപ്പെടുത്തലിനെ സര്‍ക്കാരും ആഭ്യന്തര വകുപ്പും ഗൗരവമായി കാണണമെന്നും കേസെടുക്കണമെന്നും കുമ്മനം അറിയിച്ചു.

Photo Courtesy : Google/ images are subject to copyright

 

Leave a Reply

Your email address will not be published.