തിരുവനന്തപുരം: സര്ക്കാരിനെതിരെ വിമര്ശനങ്ങള് ഉന്നയിച്ചിട്ടുണ്ടെങ്കില് അത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് ജേക്കബ് തോമസ്. ഉന്നയിച്ച വിമര്ശമങ്ങളില് ഇപ്പോഴും ഉറച്ചു നില്ക്കുന്നു.
ഓഖിയെ തുടര്ന്ന് താന് സര്ക്കാരിനെതിരെ ഉന്നയിച്ച എല്ലാ വിമര്ശനങ്ങളും വസ്തുതകള് വിലയിരുത്തിയാണ്. അടിസ്ഥാനമല്ലാത്ത ഒരു വിമര്ശനവും താന് ഉയര്ത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ജേക്കബ് തോമസ് സര്ക്കാരിന് കത്ത് നല്കി.
ഓഖി ദുരന്തത്തെ സംബന്ധിച്ച് സംസ്ഥാനം കൃത്യമായി മുന്നറിയിപ്പ് നല്കിയിട്ടില്ല. നിയമവാഴ്ചയെ കുറിച്ച് പറഞ്ഞത് പഠന റിപ്പോര്ട്ടിന്റെ പശ്ചാത്തലത്തിലാണെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.
Photo Courtesy : Google/ images are subject to copyright

Leave a Reply