ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള എൽ ഡി എഫ് സ്ഥാനാർത്ഥികളായി. തിരുവനന്തപുരത്ത് സി.ദിവാകരനും, തൃശൂരില് രാജാജി മാത്യു തോമസും, വയനാട്ടില് പി.പി സുനീറുമാണ് മത്സരിക്കുക. പാര്ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പേര് തിരുവനന്തപുരം മണ്ഡലത്തിലേക്ക് ഉള്പ്പെടുത്തിയുള്ള പട്ടികയാണ് ജില്ലാ കൗണ്സില് സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയ്ക്കു നല്കിയിരുന്നത്. എന്നാൽ മത്സരിക്കാനില്ലെന്നു സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. ഇതോടെയാണ് സി.ദിവാകരൻ തിരുവനന്തപുരത്തു സ്ഥാനാര്ത്ഥിയായത്.
മാവേലിക്കരയില് ചിറ്റയം ഗോപകുമാര് ആണ് സ്ഥാനാര്ത്ഥി. ഇന്ന് ചേര്ന്ന സിപിഐ സംസ്ഥാന കൗണ്സിലിലാണ് തീരുമാനമെടുത്തത്. നാലു മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്ഥികളുടെ പാനല് നിശ്ചയിക്കാനാണ് സി.പി.ഐ സംസ്ഥാന നിര്വാഹകസമിതി ഇന്നുയോഗം ചേർന്നത്. വരും ദിവസങ്ങളിൽ ചേരുന്ന ദേശീയ സെക്രട്ടേറിയറ്റും കൗണ്സിലിൻറെതും ആയിരിക്കും അന്തിമതീരുമാനം.
Photo Courtesy : Google/ images are subject to copyright

Leave a Reply