ബിജെപി 20 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 184 സീറ്റിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സ്ഥാനാര്ഥി പട്ടികയില് ബി.ജെ.പി.യുടെ മുതിർന്ന സ്ഥാപക നേതാവ് എല്.കെ.അഡ്വാനിക്ക് ഇടമില്ല. എല്.കെ. അഡ്വാനിയുടെ സീറ്റായ ഗാന്ധിനഗർ ബിജെപി ദേശീയ അധ്യക്ഷന് അമിത് ഷായ്ക്ക് നൽകി.
75 വയസ് പിന്നിട്ട നേതാക്കൾ മൽസരിക്കേണ്ടതില്ലെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. 1998 മുതൽ തുടർച്ചയായ 5 തവണ ഗാന്ധിനഗറിൽ ജയിച്ച അഡ്വാനിയെ മാറ്റിയാണ് ആ സീറ്റ് അമിത് ഷായ്ക്ക് നൽകിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി നിലവിലെ മണ്ഡലമായ ഉത്തർപ്രദേശിലെ വാരാണസിയിൽതന്നെ മത്സരിക്കും.
കേരളത്തിൽ പത്തനംതിട്ട ഒഴിച്ച് ബാക്കി 13 ജില്ലകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ബി.ജെ.പി. മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തും കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം എറണാകുളത്തും സംസ്ഥാന ജനറൽസെക്രട്ടറി ശോഭാ സുരേന്ദ്രൻആറ്റിങ്ങലിലും മത്സരിക്കും. കൊല്ലം: കെ.വി. സാബു, ചാലക്കുടി: എ.എൻ. രാധാകൃഷ്ണൻ, പാലക്കാട്: സി. കൃഷ്ണകുമാർ, പൊന്നാനി: വി.ടി. രമ, മലപ്പുറം: വി. ഉണ്ണികൃഷ്ണൻ, കോഴിക്കോട്: കെ.പി. പ്രകാശ് ബാബു, വടകര: വി.കെ. സജീവൻ, കണ്ണൂർ: സി.കെ. പദ്മനാഭൻ, കാസർകോട്: രവീശ തന്ത്രി കുണ്ടാർ.
ഉത്തർപ്രദേശിലെ അമേഠിയിൽ സ്മൃതി ഇറാനി തന്നെയാണ് മത്സരിക്കുന്നത്.
പ ത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ലെന്നും വൈകാതെ പ്രഖ്യാപിക്കുമെന്നും പട്ടിക പുറത്തുവിട്ടുകൊണ്ട് കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ പറഞ്ഞു.
Photo Courtesy : Google/ images are subject to copyright

Leave a Reply