ലോക് സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുൾപ്പെട്ടിട്ടുള്ള ക്രിമിനൽ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന നിബന്ധനയുമായി തിരഞ്ഞെടുപ്പ് കമ്മിഷന്.
പ്രചാരമുള്ള 3 പത്രങ്ങളിൽ തന്നെ കൊടുക്കണമെന്ന നിർദ്ദേശവുമുണ്ട്. ഏഴു സെക്കന്റ് വീതം ദൈർഘ്യമുള്ള വിവരം മൂന്ന് ചാനലുകളില് പരസ്യമായി നല്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിര്ദേശിച്ചു.
സുപ്രീം കോടതി നിര്ദ്ദേശമായതിനാല് ഇതില് ഇളവ് നല്കാനാവില്ലെന്നും, തീരെ പ്രചാരമില്ലാത്ത പത്രങ്ങളില് ചില സ്ഥാനാര്ഥികൾ പരസ്യം നല്കിയത് ശ്രദ്ധയില്പെട്ടതിനെ തുടര്ന്നാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ കര്ശന നിര്ദ്ദേശം പുറപ്പെടുവിച്ചത്.
Photo Courtesy : Google/ images are subject to copyright

Leave a Reply