ചേരുവകൾ
അരിപ്പൊടി – 1 കപ്
തേങ്ങ ചിരകിയത് – 1/2 കപ്പ്
കിസ്മിസ് അണ്ടിപ്പരിപ്പ് -1 ടേബിൾ സ്പൂൺ
കടല പരിപ്പ് വേവിച്ചത്. – 2 ടേബൾസ്പൂൺ
പഞ്ചസാര – ആവശ്യത്തിന്
നെയ്യ് – 1 1/2 ടേബൾസ്പൂൺ
ഏലക്ക പൊടിച്ചത് – 1 നുള്ള്
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് വെളളം ആവശ്യത്തിന് ഉപ്പ് ചേർത്ത് തിളപ്പിച്ച് അതിൽ അരിപ്പൊടി ചേർത്ത് ഇളക്കുക. ഇതിലേക്ക് 1/2 ടേബൾസ്പൂൺ നെയ്യ് ചേർക്കുക. നന്നായി കുഴക്കുക. ഒരു പാൻ ചൂടാക്കി അതിൽ നെയ്യ് ചേർത്ത് ചൂടാവുമ്പോൾ അണ്ടിപ്പരിപ്പ് . കിസ്മിസ് എന്നിവ ചേർത്ത് ഇളക്കുക . തേങ്ങ, കടലപ്പരിപ്പ്, ഏലക്ക പൊടിച്ചത്, പഞ്ചസാര എന്നിവ ചേർത്ത് ഇളക്കുക. ഈ മാവിൽ നിന്നും കുറേശ്ശെ എടുത്ത് കയ്യിൽ വെച്ച് ഒന്നു പരത്തി തേങ്ങ കൂട്ട് നടുവിൽ ഇട്ട് ഉരുട്ടി ആവി യിൽ വേവിച്ച് എടുക്കുക. മോൾഡ് ഉണ്ടെങ്കിൽ അതിൽ നിറച്ച് എടുത്തും ഉണ്ടാക്കാം.. പിങ്ക് കളർ കിട്ടാൻ വെള്ളം തിളപ്പിക്കുമ്പോൾ ഒരു ചെറിയ കഷണം ബീറ്റ്റൂട്ട് അരച്ച് അരിച്ചെടുത്ത ജ്യൂസ് ചേർക്കുക.
Photo Courtesy : Google/ images are subject to copyright


Leave a Reply