ആവശ്യമുള്ള സാധനങ്ങൾ:
തുളസിയില അരിഞ്ഞത് – 2 ടേബിൾസ്പൂൺ
തിളച്ച വെള്ളം – ഒരു കപ്പ്
നാരങ്ങാനീര് – 1/4 ടീസ്പൂൺ
ഇഞ്ചി അരിഞ്ഞത് – കുറച്ച്
തേൻ – മധുരത്തിനനുസരിച്ച്
തയ്യാറാക്കുന്ന വിധം
ഒരു സോസ്പാനിൽ തുളസിയിലയും ഇഞ്ചി അരിഞ്ഞതും എടുക്കുക. ഇതിലേക്ക് തിളച്ച വെള്ളം ഒഴിച്ച് അഞ്ച് മിനിറ്റ് വയ്ക്കാം. ശേഷം ഇതൊരു പാത്രത്തിലേക്ക് അരിച്ചൊഴിച്ച് അതിൽ നാരങ്ങാനീരും ആവശ്യത്തിന് തേനും ചേർത്ത് ഇളക്കി വിളമ്പാം.
Photo Courtesy : Google/ images are subject to copyright
Leave a Reply