സംസ്ഥാനത്ത് കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിനായി ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കടുത്ത നടപടികളുമായി കേരളപോലീസ്. സംസ്ഥാനത്ത് ലോക്ഡൗണ് നിര്ദേശങ്ങള് ലംഘിച്ച് സ്വകാര്യവാഹനങ്ങളിൽ പുറത്തിറങ്ങുന്നവര് പൊലീസിന് സത്യവാങ്മൂലം എഴുതിനൽകണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.
സ്വകാര്യ വാഹനങ്ങളിൽ പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം എഴുതി കയ്യിൽ സൂക്ഷിക്കുകയും, പോലീസ് പരിശോധനയ്ക്കായി ആവശ്യപ്പെടുമ്പോൾ നൽകേണ്ടതുമാണ്. പരിശോധന ശേഷം തിരിച്ചു നൽകും. സൈക്കിള്, സ്കൂട്ടര്, മോട്ടോര് സൈക്കിള്, കാര്, എസ്.യു.വി എന്നിവയിലെല്ലാം സഞ്ചരിക്കുന്നവര്ക്ക് സത്യവാങ്മൂലം ബാധകമാണ്.
പ്രിൻ്റെടുത്ത് നല്കണമെന്ന് നിർബന്ധമില്ല, പകര ഇതേ മാതൃകയിൽ വെള്ള പേപ്പറിൽ എഴുതി സൂക്ഷിച്ചാലും മതിയാകും. തെറ്റായ വിവരങ്ങളാണ് സത്യവാങ്മൂലത്തില് എഴുതി നൽകിയാൽ അത്തരക്കാര്ക്കെതിരെ കര്ശന നടപടിയുണ്ടാകുമെന്നും അദ്ദേഹത്തെ അറിയിച്ചു. എന്നാൽ സര്ക്കാര് ഉദ്യോഗസ്ഥരും മാധ്യമപ്രവര്ത്തകരും തിരിച്ചറിയല് കാര്ഡ് കാണിച്ചാല് മതിയെന്നും ഡി.ജിപി അറിയിച്ചു.
കേരള പൊലീസ് പുറത്തിറക്കിയ സത്യവാങ്മൂലത്തിൻ്റെ മാതൃക

Photo Courtesy : Google/ images are subject to copyright

Leave a Reply