സംസ്ഥാനത്ത് 87 ലക്ഷം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ 1600 ഔട്ട്ലറ്റുകൾ വഴിയായിരിക്കും വിതരണം. കൂടാതെ സംസ്ഥാനത്തേക്ക് മൂന്നുമാസത്തേക്ക് ആവശ്യമുള്ള ധാന്യം സംഭരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.

പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ റേഷൻ വിതരണം ഏപ്രിൽ ഒന്നുമുതൽ ആരംഭിക്കുമെന്നും, അതിൽ 15 കിലോ ഭക്ഷ്യധാന്യം ഏപ്രിൽ 20 മുൻപ്എല്ലാവരും വാങ്ങണമെന്നും അദ്ദേഹം അറിയിച്ചു. രാവിലെ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും ഉച്ചക്ക് ശേഷം മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കും റേഷന്‍ വിതരണം നടത്തും.

റേഷൻ കാർഡില്ലാത്തവർക്കും റേഷൻ നൽകുമെന്നും, അവർ റേഷൻ വാങ്ങാൻ വരുമ്പോൾ കുടുംബത്തിൽ മുതിർന്ന അംഗം ഫോൺ നമ്പർ, ആധാർ നമ്പർ എന്നിവ രേഖപ്പെടുത്തിയ സത്യവാങ്‌മൂലം നൽകിയാൽ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു.

റേഷൻ വാങ്ങാൻ എത്തുന്നവർ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം അഞ്ചുപ്പേരിൽ കൂടുതൽ ഒരുമിച്ചു നിൽക്കാൻ പാടില്ല, കൂടാതെ ശാരീരിക അകലം പാലിക്കണം. റേഷൻ വാങ്ങുന്നതിന് എത്താൻ പറ്റാത്ത ആളുകൾക്ക് എത്തിച്ചു നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.