കീ കി ചലഞ്ച് ലോകമെമ്പാടും പടന്നു പിടിച്ചുകഴിഞ്ഞു. സെലിബ്രിറ്റികളെല്ലാം കീകി ചലഞ്ചിന്റെ പുറകെയാണ്. കീകി ഡു യു ലൗ മീ, ആർ യു റൈഡിങ്’ എന്ന വരികൾ കേൾക്കുമ്പോൾ കാറിൽ നിന്ന് ഇറങ്ങുകയും, വാതിൽ തുറന്നരീതിയിൽ പതിയേ ഓടുന്ന കാറിനൊപ്പം നൃത്തം ചെയ്യുകയുമാണ് ‘കീകി’ ചലഞ്ച്.വിമാനത്തിൽ നിന്ന് ഓടിയിറങ്ങി കീ കി ചലഞ്ച് നടത്തിയാലോ?. കീകിയുടെ ഏറ്റവും പുതിയ പതിപ്പ് വിമാനത്തില്‍ നിന്ന് ഇറങ്ങി നൃത്തം ചെയ്യുന്ന പൈലറ്റുമാരുടേതാണ്.പ്രൈവറ്റ് ജെറ്റ് പൈലറ്റായ യുവതിയാണ് വിമാനത്തില്‍ ഓടിയിറങ്ങി കീകി ചലഞ്ച് നടത്തുന്നത്. കൂട്ടിനായി ഫ്ളൈറ്റ് അറ്റന്‍ഡന്റുമുണ്ട്.സൗദി അടക്കമുള്ള പല രാജ്യങ്ങളും നിയമം ലംഘിച്ചുള്ള റോഡിലെ ഈ ഡാൻസ് നിരോധിച്ചുകഴിഞ്ഞു.ഇന്ത്യയിലേയും വിവിധ സംസ്ഥാനങ്ങളുടെ ട്രാഫിക് പൊലീസും കീകി ചലഞ്ചിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.