ന്യൂഡല്‍ഹി: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയിലെത്തി.
പത്‌നി ബ്രിഗിറ്റെ മാരി ക്ലോഡിനൊപ്പം ഡല്‍ഹിയിലെത്തിയ ഇമ്മാനുവേല്‍ മാക്രോണിനെ പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.
രാഷ്ട്രപതി ഭവനിലെത്തിയ അദ്ദേഹത്തെ പ്രസിഡന്റ് രാംനാഥ് കോവിന്ദ്, പത്‌നി സവിതാ കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
രണ്ടു വലിയ ജനാധിപത്യ രാജ്യങ്ങള്‍ക്ക് ചരിത്രപരമായ ബന്ധമുണ്ടെന്നും, നമുക്കിടയില്‍ നല്ലൊരു രസതന്ത്രമുണ്ടെന്ന് തനിക്ക് തോന്നുന്നുണ്ടെന്നും ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനും സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനും സന്ദര്‍ശനം സഹായകമാകുമെന്നാണ് പ്രതീക്ഷ. ഞായറാഴ്ച നടക്കുന്ന അന്താരാഷ്ട്ര സൗരോര്‍ജ സഖ്യ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മാക്രോണ്‍ വൈകിട്ടു ആഗ്രയില്‍ താജ് മഹലും സന്ദര്‍ശിക്കും. ഉത്തര്‍പ്രദേശിലെ മിര്‍സപൂരില്‍ സൗരോര്‍ജ പദ്ധതി ഉദ്ഘാടനം ചെയ്യാനും ഫ്രഞ്ച് പ്രസിഡന്റ് എത്തും.

Photo Courtesy : Google/ images are subject to copyright

 

 

 

Leave a Reply

Your email address will not be published.