തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശങ്ങളില് നാശനഷ്ടം സൃഷ്ടിച്ച ഓഖി ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങള് വിലയിരുത്താന് കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും. ഓഖി ദുരന്തത്തില് നാശം നേരിട്ട കേരളത്തിന്റെ തീരപ്രദേശങ്ങളില് കേന്ദ്രസംഘം സന്ദര്ശനം നടത്തണമെന്ന സംസ്ഥാന സര്ക്കാറിന്റെ അഭ്യര്ത്ഥന മാനിച്ചാണ് സന്ദര്ശനം. ആഭ്യന്തര അഡീഷണല് സെക്രട്ടറി വിപിന് മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നാശനഷ്ടങ്ങള് വിലയിരുത്താനായി എത്തുന്നത്.
മുന്ന് സംഘങ്ങളായി എത്തുന്ന ഇവര് കൊല്ലം,എറണാകുളം,ആലപ്പുഴ,മലപ്പുറം,തൃശൂര് എന്നീ ജില്ലകളില് സന്ദര്ശനം നടത്തും. ജില്ലാ കളക്ടര്മാരുടെ സാന്നിധ്യത്തിലാണ് സന്ദര്ശനം നടത്തുക. സന്ദര്ശനത്തിനും വിലയിരുത്തലുകള്ക്കും ശേഷമാണ് സംസ്ഥാനത്തിനുള്ള പ്രത്യേക പാക്കേജ് അനുവദിക്കുക. അതേസമയം എത്രയും വേഗം തന്നം സഹായം നല്കണമെന്നാണ് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുള്ളത്.
Photo Courtesy : Google/ images are subject to copyright

Leave a Reply