മുംബൈ: വധശിക്ഷക്ക് വിധിക്കപ്പെട്ട് പാക്കിസ്ഥാനില് ജയിലില് കഴിയുന്ന മുന് നാവികസേനാ ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിനായി ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യണമെന്ന് മുതിര്ന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി.
പാക്കിസ്ഥാനുമായി യുദ്ധത്തിനുള്ള നടപടികളെ കുറിച്ച് ഗൗരവമായി ഇപ്പോള്ത്തന്നെ ആലോചിച്ച് തുടങ്ങുമെന്നും, കുല്ഭൂഷണിന്റെ അമ്മയോടും ഭാര്യയോടും പാകിസ്ഥാന് കാണിച്ച സമീപനം ദ്രൗപദിയുടെ വസ്ത്രാക്ഷേപത്തിനു സമാനമാണെന്നും, അതു വഴിതെളിച്ചത് യുദ്ധത്തിലേക്കാണെന്നും സ്വാമി പ്രതികരിച്ചു. യുദ്ധം ഉടന് വേണമെന്നല്ല, എന്നാല് യുദ്ധത്തിനുള്ള നടപടികളെല്ലാം ഇപ്പോഴേ തുടങ്ങണം. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. തന്റെ അഭിപ്രായം പലപ്പോഴും പാര്ട്ടിയുടെ അഭിപ്രായമായി മാറാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
Photo Courtesy : Google/ images are subject to copyright

Leave a Reply