യു.എ.ഇ.യുടെ കിഴക്കൻതീരത്ത് എണ്ണക്കപ്പലുകളെ ലക്ഷ്യമിട്ട് ആക്രമണം. 4 കപ്പലുകൾക്ക് നേരെ ഞായറാഴ്ച്ച രാവിലെ ഫുജൈറ തുറമുഖത്തു വച്ചായിരുന്നു ആക്രമണം. 4 കപ്പലുകളിൽ രണ്ടുകപ്പലുകൾ സൗദി അറേബ്യയുടെതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആളപായമോ ഇന്ധനചോര്ച്ചയോ ഉണ്ടായിട്ടില്ല എന്നാൽ ടാങ്കറുകൾക്ക് കനത്ത നാശനഷ്ടമാണ് ഉണ്ടായേക്കുന്നതെന്നും സൗദി ഊര്ജമന്ത്രി ഖാലിദ് അല് ഫാലിഹ് വ്യക്തമാക്കി.
ഇക്കാര്യത്തില് കൂടുതലായി അന്വേഷണം നടത്തിവരികയാണെന്നും അധികൃതര് വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ യു.എ.ഇ.-സൗദി സർക്കാരുകൾ തയ്യാറായിട്ടില്ല. സമുദ്രഗതാഗതവും എണ്ണക്കപ്പലുകളുടെ സഞ്ചാരപാതയും സുരക്ഷിതമാക്കാനും, സുരക്ഷിതമാക്കിയില്ലെങ്കിൽ ആഗോള സമ്പത്ത് വ്യവസ്ഥയും ഊര്ജമേഖലയും കടുത്ത പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പല അഭ്യൂഹങ്ങൾ ഇതുമായിബന്ധപ്പെട്ട് ഉയരുന്നുണ്ടെങ്കിലും അതെല്ലാം അടിസ്ഥാനരഹിതമാണെന്നും ഫുജൈറ തുറമുഖത്തിന്റെ പ്രവര്ത്തനം ഇപ്പോൾ സാധാരണനിലയ്ക്ക് തന്നെ തുടരുന്നുണ്ടെന്നും യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു.
Photo Courtesy : Google/ images are subject to copyright

Leave a Reply