അഹമ്മദാബാദ്: കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുല്‍ ഗാന്ധിയെ ഔറംഗസേബിനോട് ഉപമിച്ചും പാര്‍ട്ടി അധ്യക്ഷനായി രാഹുലിന്റെ കിരീടധാരണമാണ് നടക്കുന്നതെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കഴിവിന് യാതൊരു പ്രാധാന്യവുമില്ല. കുടുംബാധിപത്യത്തിനാണ് പാര്‍ട്ടി പ്രാധാന്യം നല്‍കുന്നത്. ഔറംഗസേബ് സമ്പ്രദായത്തിലുള്ള കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പിനെ അഭിനന്ദിക്കുന്നുവെന്നും ഗുജറാത്തില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.
ചക്രവര്‍ത്തിയുടെ കാലശേഷം മകന്‍ അധികാരമേറ്റെടുക്കുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. അങ്ങനെ ഔറംഗസേബ് ഭരണത്തിന് കോണ്‍ഗ്രസ്സിലും തുടക്കമായി. അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പല്ല നടക്കുന്നത്. കോണ്‍ഗ്രസ്സ് ജനാധിപത്യ രീതിയിലുമല്ല മുന്നോട്ടു പോകുന്നതെന്നും മോദി പരിഹസിച്ചു.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.